പെരുന്നാളിനെ വരവേൽക്കാൻ മിശൈരിബ് ഡൗൺടൗൺ

പെരുന്നാളിനെ വരവേൽക്കാൻ ഖത്തറിലെ മിശൈരിബ് ഡൗൺടൗൺ. ബലിപെരുന്നാൾ ദിനമായ ജൂൺ ആറ് മുതൽ 10 വരെയാണ് ആഘോഷ പരിപാടികൾ. തത്സമയ വിനോദ പരിപാടികൾ, സ്റ്റേജ് ഷോ, കുട്ടികൾക്കായുള്ള പ്രത്യേക കളികൾ തുടങ്ങിയ പരിപാടികളാണ് മിശൈരിബിൽ ഒരുങ്ങുന്നത്. പെരുന്നാൾ ദിനമായ വെള്ളിയാഴ്ച വൈകുന്നേരം മുതൽ ആഘോഷ പരിപാടികൾ തുടങ്ങും. വൈകുന്നേരം നാല് മുതൽ രാത്രി 11 വരെയാണ് മിശൈരിബ് സജീവമായിരിക്കുക.

എന്റർടെയ്ൻമെന്റ് സ്റ്റേജാണ് പ്രധാന വിനോദ കേന്ദ്രം. കലാ പ്രകടനങ്ങൾ, സംഗീത പരിപാടി എന്നിവ അരങ്ങേറും. കുട്ടികൾക്കായി പ്രത്യേക ഏരിയകൾ തന്നെ ഒരുക്കിയിട്ടുണ്ട്. മാജിക് ഷോ, ബബ്ൾ ഷോ, ഫേസ് പെയിന്റിങ്, ക്രിയേറ്റീവ് ശിൽപശാലകൾ, കുട്ടികൾക്കായി ശാസ്ത്രീയ പരീക്ഷണങ്ങൾ എന്നിവ ഈ മേഖലയിലുണ്ടാകും. മിശൈരിബിലെ പെരുന്നാൾ ആഘോഷ വേദികളിലേക്ക് പ്രവേശനം സൗജന്യമാണ്.

Leave a Reply