പുതിയ ഉംറ സീസൺ ആരംഭിച്ചു; വിസകൾ അനുവദിച്ചു തുടങ്ങി

ഈ വർഷത്തെ ഹജ്ജ് സീസൺ ദുൽഹജ്ജ് 13ന് (ജൂൺ 9) അവസാനിച്ചതോടെ അടുത്ത ഉംറ സീസണ് തുടക്കമായി. അടുത്ത വർഷം റമദാൻ വരെ ഈ സീസൺ തുടരും. ഹജ്ജ് തീർഥാടകരല്ലാത്തവർക്ക് മക്കയിലും പുണ്യസ്ഥലങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കി. വിദേശതീർഥാടകർക്ക് ഉംറ വിസകൾ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു

ജൂൺ 11 മുതൽ ‘നുസുക്’ ആപ് വഴി രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ തീർഥാടകർക്കും ഉംറ അനുമതി ലഭ്യമാണ്. ഉംറ, മദീന സിയാറ എന്നിവയ്ക്കുള്ള പെർമിറ്റുകൾ ഈ ആപ് വഴി എളുപ്പത്തിൽ ബുക്ക് ചെയ്യാം.
ഹജ്ജ് സീസൺ വിജയകരമായി പൂർത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു. സുഗമമായ നടപടിക്രമങ്ങളും സുസ്ഥിരമായ പുരോഗതിയും ഉറപ്പാക്കുന്നതിനായി, ബന്ധപ്പെട്ട വകുപ്പുകളുമായി സഹ കരിച്ച് പുതിയ ഉംറ സീസണിനായുള്ള സാങ്കേതികവും പ്രവർത്തനപരവുമായ തയാറെടുപ്പുകൾ നേരത്തെ ആരംഭിച്ചതായും അധികൃതർ സൂചിപ്പിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply