ദുബായ് എമിറേറ്റിലെ പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 21 ബസ് സ്റ്റേഷ നുകളിലും 22 മറൈൻ സ്റ്റേഷനുകളിലും സൗജന്യ വൈഫൈ സംവിധാനം ലഭ്യമാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി.ആർ.ടി.എയുടെ എല്ലാ സേവനങ്ങളിലും ഡിജിറ്റൽ പരിവർത്തനം വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
പ്രമുഖ ടെലികോം കമ്പനിയായ e& (ഇ ആൻഡ്) സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതുഗതാഗത യാത്രക്കാർക്ക് യാത്രയ്ക്കിടെ സ്റ്റേഷനുകളിൽ വെച്ച് മൊബൈൽ, ടാബ്ലെറ്റ്, ലാപ്ടോപ്പ് എന്നിവ ഉപയോഗിക്കാൻ ഇത് സഹായിക്കും.
സൗജന്യ വൈഫൈ ലഭ്യമാകുന്നതിലൂടെ ബസ്, മറൈൻ ഗതാഗതം ഉപയോഗിക്കുന്ന യാത്രക്കാർക്ക് കൂടുതൽ ആനന്ദകരമായ യാത്ര അനുഭവം സമ്മാനിക്കാനാകും. ഇത് വഴി ദുബൈയെ ലോകത്തിലെ ഏറ്റവും സ്മാർട്ടും സന്തോഷകരമായ നഗരം ആക്കാനുള്ള ശ്രമത്തിന് ഭാഗമാവാൻ സാധിക്കുമെന്ന് ആർ.ടി.എ പറഞ്ഞു