ദുബൈയിൽ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു

ദുബൈയിൽ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് കൂറ്റനാട് സ്വദേശി അജ്മൽ (24) ആണ് മരിച്ചത്. ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.ബുധനാഴ്ചയാണ് സംഭവം. കപ്പലിലെ വർക്ഷോപ്പിൽ ജോലി ചെയ്യുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. ഒന്നര വർഷം മുമ്പ് സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് അജ്മൽ നാട്ടിൽ വന്നത്. ഈ മാസം 30ന് നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. പിതാവ്: മാനു, മാതാവ്: സുബൈദ, സഹോദരങ്ങൾ: അസ്ലഹ, അഫീന, നിഷ.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply