ദുബൈയിൽ അഞ്ച് പുതിയ ബസ് റൂട്ടുകൾ;ഒമ്പത് റൂട്ടുകളിൽ സർവിസ് പരിഷ്‌കരിക്കും

ദുബൈ നഗരത്തിൽ അഞ്ച് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ചു. ആഗസ്റ്റ് 29 മുതൽ ഈ റൂട്ടുകളിൽ സർവിസ് ആരംഭിക്കും. ഇതോടൊപ്പം നിലവിലെ ഒമ്പത് റൂട്ടുകളിൽ സർവിസ് പരിഷ്‌കരിച്ചതായും റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.

പുതിയ ബസ് റൂട്ടുകൾ

റൂട്ട് 31: ഔട്ട്‌സോഴ്സ് സിറ്റി- സിലിക്കൺ ഒയാസിസ് ( തിരക്കേറിയ സമയത്ത് ഓരോ 20 മിനിറ്റിലും സർവിസ് )

റൂട്ട് 62 എ: ഖിസൈസ് ഇൻഡസ്ട്രിയൽ ഏരിയ-ഖിസൈസ് മെട്രോ സ്റ്റേഷൻ

റൂട്ട് 62 ബി: ഖിസൈസ് മെട്രോ സ്റ്റേഷൻ- റാസൽഖോർ സമാരി റെസിഡൻസ് (തിരക്കേറിയ സമയത്ത് ഓ രോ അരമണിക്കൂറിലും സർവിസ്).

റൂട്ട് എഫ് 26എ: ഓൺപാസിവ് ബസ് സ്റ്റേഷൻ- അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയ

റൂട്ട് എക്‌സ് 91: അൽഗുബൈബ ബസ് സ്റ്റേഷൻ- ജബൽ അലി ബസ് സ്റ്റേഷൻ (ഇത് എക്സ്പ്രസ് സർവി സിന് സമാനമായിരിക്കും. റൂട്ട് 91 പോലെ പുതിയ സർവിസിന് ബിസിനസ് ബേ മെട്രോ സ്റ്റേഷനിൽ സ്റ്റോപ്പുണ്ടാവില്ല

പരിഷ്‌കരിക്കുന്ന ബസ് റൂട്ടുകൾ

റൂട്ട് 7: അൽഖൂസ് ബസ് സ്റ്റേഷനും സത്വ ബസ് സ്റ്റേഷനുമിടയിലെ നിലവിലെ സർക്കുലാർ സർവിസ് ഇരു ദിശയിലേക്കുമുള്ള സർവിസാക്കി മാറ്റും

റൂട്ട് 91: അൽഗുബൈബ സ്റ്റേഷനിൽനിന്ന് ബിസിനസ് ബസ് സ്റ്റേഷനിലേക്കുള്ള സർവിസായി ചുരുക്കും

റൂട്ട് എഫ് 62: എമിറേറ്റ്‌സ് മെട്രോ സ്റ്റേഷനും നാദൽ ഹമറിനുമിടയിൽ ഇരു ദിശയിലേക്കും നടത്തുന്ന സർ വിസായി പരിഷ്‌കരിക്കും

റൂട്ട് 77: ബനിയാസ് സ്‌ക്വയർ മെട്രോ സ്റ്റേഷനും ഗർഹൂദിനുമിടയിൽ ഇരു ദിശയിലേക്കുമുള്ള സർവിസാ ക്കി പരിഷ്‌കരിക്കും

റൂട്ട് എക്‌സ് 25: കറാമ ബസ് സ്റ്റേഷനും ദുബൈ സിലിക്കൺ ഒയാസിസിനുമിടയിലെ സർവിസായി ചുരു ക്കും

റൂട്ട് 50: ഇന്റർനാഷനൽ സിറ്റി ബസ് സ്റ്റേഷനും ബിസിനസ് ബേ സ്റ്റേഷനുമിടയിലെ ഈ സർവിസ് ഇനി മു തൽ ഔട്ട്‌സോഴ്‌സസ് സിറ്റി വഴി കടന്നുപോവില്ല

റൂട്ട് 21 എ: അൽഖൂസ് മെട്രോ സ്റ്റേഷനും അൽഗുബൈബ സ്റ്റേഷനുമിടയിലെ സർവിസാക്കി ചുരുക്കും

റൂട്ട് 21 ബി: അൽഗുബൈബ സ്റ്റേഷനും അൽഖൂസ് സ്റ്റേഷനുമിടയിലെ സർവിസാക്കി ചുരുക്കും

റൂട്ട് ജെ 01: ജുമൈറ വില്ലേജ് സർക്കിളിനകത്തെ സർവിസാക്കി പരിഷ്‌കരിക്കും


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply