ദുബായ് സൈക്കിൾ സൗഹൃദ നഗരമാകുന്നു: 2029 ഓടെ സൈക്കിൾ പാതകളുടെ നീളം 1000 കിലോമീറ്ററാക്കി ഉയർത്തും

ദുബായെ ലോകത്തിലെ ഏറ്റവും വലിയ സൈക്കിൾ സൗഹൃദ നഗരങ്ങളിലൊന്നാക്കി മാറ്റുന്നതിന്റെ ഭാഗമായി,അടുത്ത അഞ്ചുവർഷത്തിനുള്ളിൽ എമിറേറ്റിലെ മൊത്തം സൈക്കിൾ പാതകളുടെ നീളം 1000 കിലോമീറ്ററാക്കി ഉയർത്തുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അധികൃതർ അറിയിച്ചു.

നിലവിൽ എമിറേറ്റിന്റെ വിവിധ പ്രദേശങ്ങളിലായി 557 കിലോമീറ്റർ സൈക്കിൾ പാതകളാണുള്ളത്.2029 ഓടെ എമിറേറ്റിലെ മൊത്തം സൈക്കിൾ പാതകളുടെ നീളം 1000 കിലോമീറ്ററായി വർധിപ്പിക്കുകയാണ് ലക്ഷ്യം.വിവിധയിടങ്ങളിലായി 100 കിലോമീറ്റർ നീളത്തിൽ പാതകളുടെ നിർമാണം പുരോഗമിക്കുന്നുമുണ്ട്. വരും വർഷങ്ങളിൽ 185 കിലോമീറ്റർ ദൈർഘ്യത്തിൽ പാതകൾ നിർമിക്കാനും ധാരണയായിട്ടുണ്ട്. താമസ, വാണിജ്യ പ്രദേശങ്ങളെയും നഗരത്തിലെ പ്രധാന ആകർഷണങ്ങളെയും സൈക്കിൾ പാതകളിലൂടെ ബന്ധിപ്പിക്കാനാണ് ആർടിഎ ശ്രമിക്കുന്നത്.

Leave a Reply