ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം മസ്‌കറ്റിൽ ഇറക്കി. സാങ്കേതിക തകരാർ കാരണമാണ് വിമാനം തിരിച്ചിറക്കിയത് എന്നാണ് വിശദീകരണം.

IX 436 എന്ന വിമാനമാണ് മസ്‌കറ്റിൽ ഇറക്കിയത്. ഇന്നലെ വൈകുന്നേരം 5 മണിക്ക് ദുബായിൽ നിന്ന് പുറപ്പെട്ട വിമാനം രാത്രി 11 മണിയോടുകൂടി കൊച്ചിയിൽ എത്തേണ്ടതായിരുന്നു. ഇതിനിടയിലാണ് വിമാനത്തിന് തകരാർ സംഭവിച്ചത്.

ഇതോടെ 200 ഓളം യാത്രക്കാരാണ് പ്രതിസന്ധിയിലായത്. 1.15 മണിക്കൂറോളം നേരം ആകാശത്ത് പറന്നതിന് ശേഷമാണ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന് അധികൃതർ യാത്രക്കാരെ അറിയിച്ചത് എന്നാണ് വിവരം.

Leave a Reply