ശൈത്യകാലത്തിന് തുടക്കമായതോടെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ തിങ്കളാഴ്ച
മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പടിഞ്ഞാറൻ മേഖലകളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ തുടരും. ഉൾപ്രദേശങ്ങളിൽ രാത്രി മുതൽ ചൊവ്വാഴ്ച രാവിലെയോടെ ഈർപ്പമുള്ള കാലാവസ്ഥയും മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
തെക്ക്-കിഴക്കിൽ മുതൽ വടക്ക്-കിഴക്ക് വരെ നേരിയതോ മിതമായതോ ആയ കാറ്റ് വീശനും സാധ്യതയുണ്ട്. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ ഉയർന്നേക്കാമെന്നും ചിലപ്പോൾ ഇത് 35 കിലോമീറ്റർ വരെ എത്താമെന്നും റിപ്പോർട്ടിലുണ്ട്.അറേബ്യൻ ഗൾഫും ഒമാൻ കടലും ശാന്തമായിരിക്കും.
ദുബൈയിൽ ഇന്ന് 18 ഡിഗ്രി, ഷാർജയിൽ 17 ഡിഗ്രി, അബൂദബിയിൽ 20 ഡിഗ്രി വരെ താപനില താഴാൻ സാധ്യതയുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

