തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഉച്ചവിശ്രമം ഈ മാസം 15 വരെ തുടരണമെന്ന് അബുദാബി നഗരസഭ അറിയിച്ചു. ചൂടിന് അൽപം ശമനമുണ്ടെന്നു കരുതി പുറം ജോലി ചെയ്യുന്ന തൊഴിലാളികളുടെ നിയമത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും നിയമ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
തൊഴിലാളികളുടെ അവകാശങ്ങൾ ബോധ്യപ്പെടുത്തുന്നതിനായി അബുദാബി നഗരസഭാ ഉദ്യോഗസ്ഥർ നടത്തിവരുന്ന ക്യാംപെയിനിലാണ് ഇക്കാര്യം ആവർത്തിച്ചത്. കടുത്ത ചൂടിൽ സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ പതിയുന്നത് സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. പുറംജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെയാണ് വിശ്രമം നൽകേണ്ടത്.
ജൂൺ 15ന് ആരംഭിച്ച ഉച്ചവിശ്രമ ഇടവേള ഈ മാസം 15 വരെ തുടരും. ജോലി സമയങ്ങളിലും ഇടവേളകളിലും തൊഴിലാളികൾക്ക് കുടിവെള്ളം ലഭ്യമാക്കണമെന്നും നിർദേശമുണ്ട്. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നഗരസഭ മിന്നൽ പരിശോധനകളും നടത്തിവരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

