തീർഥാടകർ തങ്ങളുടെ ലഗേജുകൾ നിരീക്ഷിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം

വിമാനത്താവളങ്ങളിൽ എല്ലാ യാത്രക്കാരും തങ്ങളുടെ ലഗേജുകൾ ശ്രദ്ധാപൂർവം നിരീക്ഷിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.അപ്രതീക്ഷിത പ്രശ്നങ്ങളും ബാഗുകൾ നഷ്ടപ്പെടുന്നതും തിരയുന്നതും മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുമാണിത്. വ്യക്തിഗത ബാഗുകൾ അവഗണിക്കരുത്.

ബാഗുകളിൽ പ്രത്യേക അടയാളം പതിപ്പിക്കണം. എത്തിച്ചേരുമ്പോൾ സ്വന്തം ലഗേജുകൾ എടുക്കാൻ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.ഈ ഘട്ടങ്ങൾ പാലിക്കുന്നത് യാത്രാനടപടിക്രമങ്ങൾ സുഗമമാക്കുമെന്നും യാത്രയ്ക്ക് മുമ്പും ശേഷവും വിലപ്പെട്ട സമയവും പരിശ്രമവും ലാഭിക്കുമെന്നും ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു.

Leave a Reply