തീർഥാടകരുടെ യാത്ര സുഗമമാക്കാനും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും ലക്ഷ്യമിട്ട് എല്ലാ സേവന പാക്കേജുകളും പൂർണമായി നൽകാൻ ഉംറ സേവനം നൽകുന്ന കമ്പനികളോടും സ്ഥാപനങ്ങളോടും അഭ്യർഥിച്ച് ഹജ്, ഉംറ മന്ത്രാലയം.
തങ്ങൾക്കു കീഴിലുള്ള തീർഥാടകർക്ക് ഉംറ പെർമിറ്റും, നമസ്‌കാരം നിർവഹിക്കാനുള്ള പെർമിറ്റും നൽകുന്നതിനും, കൃത്യസമയത്ത് തീർഥാടകരെ വിശുദ്ധ ഹറമിലെത്തിക്കുന്നതിന്റെയും പൂർണ ചുമതല ഉംറ സർവീസ് കമ്പനികൾക്കാണെന്നു മന്ത്രാലയം വ്യക്തമാക്കി.
കൂടാതെ ഉംറ വീസയ്ക്ക് 90 ദിവസത്തെ കാലാവധിയാണുള്ളതെന്നും ഉംറ വീസ കാലാവധി ദീർഘിപ്പിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. ഇത് ദീർഘിപ്പിക്കാൻ രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ അനുവദിക്കുന്നില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അന്വേഷണത്തിന് മറുപടിയായ് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.