ഒമാന്റെ തീരപ്രദേശങ്ങളെ പൊടിക്കാറ്റ് ബാധിക്കുമെന്ന പ്രചാരണം തെറ്റണെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. നാഷണൽ മൾട്ടി-ഹാസാർഡ് ഏർലി വാണിങ് സെന്റർ പുറത്തിറക്കിയ ഏറ്റവും പുതിയ വിശകലനത്തിൽ ഒമാനെ ബാധിക്കുന്ന പൊടിക്കാറ്റിന്റെ സൂചനയില്ല. ഇറാനിൽനിന്ന് ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലേക്ക് ഒരു പൊടിക്കാറ്റ് നീങ്ങുന്നുണ്ടെന്നും ഇത് തിരശ്ചീന ദൃശ്യപരത കുറയ്ക്കുമെന്നും അവകാശപ്പെടുന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ വിശദീകരണം.
കൃത്യമായ കാലാവസ്ഥാ അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പൊതുജനങ്ങളോട് അഭ്യർഥിച്ചു.