യുഎ.ഇ ലെ വിവിധ സ്‌കൂളുകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കാൻ മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന ടാലൻറ് ഈവ് 2025 മെയ് 25ന് സംഘടിപ്പിക്കും.സി. ബി.എസ്. ഇ, കേരള സിലബസ്സിലെ പത്തും പന്ത്രണ്ടും ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും.
മലപ്പുറം കെഎംസിസിയുടെ കീഴിലുള്ള സ്മാർട്ട് എജുക്കേഷൻ ആൻഡ് എൻഡോവ്‌മെന്റ് വിങ് ചടങ്ങുകൾക്ക് നേതൃത്വം നൽകും.രാവിലെ 9 മണി മുതൽ ദുബൈ അൽ ബറാഹയിലെ വിമൻസ് അസോസിയേഷൻ ഓഡിറ്റോറിയത്തിലാണ് പരിപാടി അരങ്ങേറുക.ചടങ്ങിൽ അക്കാദമിക് വിദഗ്ധനും കരിയർ ഗൈഡ് മോട്ടിവേറ്ററുമായ ഡോ.റാഷിദ് ഗസ്സാലി വിദ്യാർഥികളുമായി സംവദിക്കും. ഫോൺ: 050 6705894