ദുബായ് : 5,000-ത്തിലധികം കമ്പനികൾ ആതിഥേയത്വം വഹിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക ഇവന്റ് ആയ ഗിറ്റക്സ് ഗ്ലോബൽ 2022 ഒക്ടോബർ 10 മുതൽ 14 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. പ്രമുഖ ടെക് കമ്പനിയും ഇലക്ട്രിക് വാഹന നിർമ്മാതാക്കളുമായ എക്സ്പെങ് നിർമ്മിച്ച പറക്കും കാറിന്റെ ആദ്യത്തെ ആഗോള പ്രദർശനം ഉണ്ടായിരിക്കും. രണ്ട് ദശലക്ഷം ചതുരശ്ര അടിയിൽ ഒരുങ്ങുന്ന ഈ പ്രദർശന വേദിയിൽ 170-ലധികം രാജ്യങ്ങളിൽ നിന്നുള്ളവർ സാന്നിധ്യം വഹിക്കും.
എക്സ്പെങ് സ്വതന്ത്രമായി വികസിപ്പിച്ചെടുത്ത വരുംകാല വാഹനങ്ങളുടെ തലമുറയിലെ ഏറ്റവും പുതിയതാണ് – X2 എന്ന് വിളിക്കപ്പെടുന്ന ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് ഫ്ലയിംഗ് കാർ. ഔദ്യോഗിക പങ്കാളിയായ ദുബായ് ചേംബർ ഓഫ് കൊമേഴ്സിന്റെ പിന്തുണയോടെയാണ് പ്രത്യേക വിമാന പ്രദർശനം എമിറേറ്റിൽ നടത്തുക.അവന്റ്-ഗാർഡ് ടു സീറ്റർ കാറിൽ മുൻകൂട്ടി ചെയ്ത സെറ്റിങ്സിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കഴിവുള്ളതും, ഓട്ടോമാറ്റിക് പ്രവർത്തനങ്ങളോട് കൂടിയതുമായിരിക്കും.
ആകാശയാത്രയിൽ കാർബൺ ഡൈ ഓക്‌സൈഡ് പുറംതള്ളാത്തതും ഇതിന്റെ പ്രത്യേകതയാണ്. താഴ്ന്ന പ്രദേശങ്ങളെ കൂടി കണക്കിലെടുത്ത് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പറക്കും കാറിന്റെ പരമാവധി വേഗത 130 കിലോമീറ്ററാണെണ് വൈസ് ചെയർമാനും, എക്സ്പെങ്ങിന്റെ പ്രസിഡന്റുമായ ഡോ. ബ്രയാൻ ഗു പറഞ്ഞു. കൗതുക കാഴ്ചകൾ കാണുന്നതിനും ആരോഗ്യവശ്യങ്ങൾക്കായുള്ള ഗതാഗതങ്ങൾക്കും ഉൾപ്പെടെയുള്ള ഭാവി യാത്രകളെ ഒരുപടി മുന്നിൽ കാണുന്ന സാങ്കേതിക്കുക വിദ്യകൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഒരു ലക്ഷത്തിലധികം സന്ദർശനത്തിൽ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.