ഖത്തറിൽ പെരുന്നാൾ നമസ്‌കാരത്തിന് 710 കേന്ദ്രങ്ങളിൽ സൗകര്യം. പുലർച്ചെ 4.58നാണ് നമസ്‌കാരം. വെള്ളിയാഴ്ചയാണ് ഖത്തർ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിൽ ബലി പെരുന്നാൾ ആഘോഷിക്കുന്നത്. ഈദ് ഗാഹുകളും പള്ളികളുമായി 710 ഇടങ്ങളിൽ ഖത്തറിൽ പെരുന്നാൾ നമസ്‌കാരത്തിന് സൗകര്യമൊരുക്കിയതായി മതകാര്യ മന്ത്രാലയം അറിയിച്ചു.
അൽ അറബി സ്റ്റേഡിയം, അൽ സദ്ദ് സ്റ്റേഡിയം തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ പെരുന്നാൾ ഖുതുബയുടെ മലയാള പരിഭാഷയുണ്ടാകും. അതേസമയം രാജ്യത്ത് സ്വകാര്യമേഖലയ്ക്ക് മൂന്ന് ദിവസം പെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിൽ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്.
പെരുന്നാൾ ദിവസവും ജോലി ചെയ്യേണ്ട മേഖലകളിൽ തൊഴിൽ നിയമം അനുശാസിക്കുന്ന ഓവർടൈം, മറ്റു അലവൻസുകൾ എന്നിവ ഉറപ്പാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. സർക്കാർ സ്ഥാപനങ്ങളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും അവധികൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു, അഞ്ച് ദിവസമാണ് പൊതുമേഖലക്കും ധനകാര്യ സ്ഥാപനങ്ങൾക്കും അവധി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

