ഖത്തറിൽ നാളെ മുതൽ വടക്ക് പടിഞ്ഞാറൻ കാറ്റ് കനക്കും. പൊടിക്കാറ്റിനെ തുടർന്ന് ദൂരക്കാഴ്ച കുറയുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.അടുത്ത ആഴ്ചയും സമാന കാലാവസ്ഥ തുടരും. കനത്ത കാറ്റും പൊടിയും ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയ്ക്കും. കടലിൽ പോകുന്നവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണം. കാലാവസ്ഥാ മാറ്റം സംബന്ധിച്ചുള്ള വിവരങ്ങൾ ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നു മാത്രമേ പിന്തുടരാൻ പാടുള്ളുവെന്നും അധികൃതർ ഓർമപ്പെടുത്തി.ഈ വാരാന്ത്യം വരെ ചൂട് കൂടുമെന്നാണ് കഴിഞ്ഞ ദിവസം നൽകിയ മുന്നറിയിപ്പ്.