ബലിപെരുന്നാളിനോടനുബന്ധിച്ച് രാജ്യത്തെ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും അഞ്ച് ദിവസത്തെ അവധി ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു. ഖത്തർ സെൻട്രൽ ബാങ്ക്, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്‌സ് അതോറിറ്റി എന്നിവ ജൂൺ അഞ്ച് വ്യാഴാഴ്ച മുതൽ ജൂൺ ഒമ്പത് തിങ്കളാഴ്ച വരെ അവധിയായിരിക്കും.
അവധിക്ക് ശേഷം എല്ലാ ധനകാര്യ സ്ഥാപനങ്ങളും ജൂൺ 10 ന് പ്രവർത്തനം പുനരാരംഭിക്കും. കഴിഞ്ഞ ദിവസം രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ ഓഫീസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയുടെ ഈദ് അവധി ദിനങ്ങൾ അമീരി ദിവാൻ പ്രഖ്യാപിച്ചിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

