ഖത്തറിലെ അൽ തുമാമയിൽ പുതിയ മെട്രോ ലിങ്ക് ബസ് സർവീസ്

ഫ്രീ സോണിൽ നിന്ന് അൽ തുമാമയിലേക്ക് പുതിയ മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിച്ചു. ഫ്രീ സോൺ മെട്രോ സ്റ്റേഷനിൽ നിന്നും അൽ തുമാമ സോൺ 50 വരെയുള്ള ഏരിയയിലേക്കുള്ള സർവീസാണ് ഞായറാഴ്ച മുതൽ ആരംഭിക്കുന്നതെന്ന് ദോഹ മെട്രോ-ലുസൈൽ ട്രാം അധികൃതർ അറിയിച്ചു. എം142 നമ്പർ മെട്രോലിങ്ക് ബസ്സാണ് സർവീസ് നടത്തുക.

20 മിനിറ്റ് ഇടവേളകളിലായിരിക്കും സർവീസ്. കൂടുതൽ വിവരങ്ങൾക്കായി കർവ യാത്രാ പ്ലാനർ ആപ്പോ, 44588888 എന്ന കസ്റ്റമർ സർവീസ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. ദോഹ മെട്രോ സ്റ്റേഷനുകളുടെ രണ്ട് മുതൽ അഞ്ച് കിലോമീറ്റർ വരെ ചുറ്റളവിൽ സൗജന്യ സർവീസ് നടത്തുന്ന ഫീഡർ ബസ് ശൃംഖലയാണ് മെട്രോലിങ്ക്.

Leave a Reply