കെട്ടിടങ്ങളിലെ കോണിപ്പടികൾ ദുരുപയോഗം ചെയ്താൽ 10,000 ദിർഹം പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അബൂദബി സിവിൽ ഡിഫൻസ്. നിലവിലുള്ളതും ഭാവിയിൽ നിർമിക്കുന്നതുമായ കെട്ടിടങ്ങൾക്കും മറ്റു കേന്ദ്രങ്ങൾക്കും നിയമം ബാധകമാണ്.
തീപിടിത്തമോ മറ്റെന്തെങ്കിലും അടിയന്തര സാഹചര്യമോ ഉണ്ടായാൽ രക്ഷപ്പെടുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനുമായി രൂപകൽപന ചെയ്തിരിക്കുന്ന കോണിപ്പടികൾ ഈ ലക്ഷ്യത്തിന് ലഭ്യമാണെന്ന് ഉറപ്പാക്കണമെന്ന നിയമ പ്രകാരമാണ് നിയമലംഘകർക്കെതിരെ പിഴ ചുമത്തുക.
കോണിപ്പടികളുടെ ഏതു ദുരുപയോഗവും പൊതുജനങ്ങളുടെ സുരക്ഷയാണ് അപകടത്തിലാക്കുകയെന്നും അത്തരം നിയമലംഘനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അബൂദബി സിവിൽ ഡിഫൻസ് താക്കീത് നൽകി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

