കേരള സെക്ടറിൽ ഉൾപ്പെടെ കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഒമാൻ എയർ

2023 സമ്മർ ഷെഡ്യുളിൽ കേരള സെക്ടറിൽ ഉൾപ്പെടെ കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഒമാൻ എയർ. മസ്‌കത്തിൽ നിന്നു വിവിധ സെക്ടറുകളിലേക്കുള്ള സർവീസുകളിൽ 60 ശതമാനം വരെ വർധനവുണ്ടാകുമെന്നും അടുത്ത മാസം അവസാനത്തോടെ നാലു സെക്ടറുകളിലേക്കു പുതുതായി സർവീസുകൾ ആരംഭിക്കുമെന്നും ഒമാൻ എയർ അറിയിച്ചു.

പുതിയ ഷെഡ്യൂൾ പ്രകാരം ആഴ്ചയിൽ 60,000 ഓളം അധിക സീറ്റുകൾ ലഭ്യമാക്കും. മാർച്ച് അവസാനം മുതൽ മസ്‌കത്തിൽ നിന്നും ചിതാഗോംഗ്, ജൂൺ അവസാനം മുതൽ മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ നാലു സർവീസുകൾ വീതം നടത്തും. ഓഗസ്ത് അവസാനം മുതൽ മസ്‌കത്ത്-ലക്‌നൗ റൂട്ടിൽ 12 സർവീസുകളും തിരുവനന്തപുരം സെക്ടറിൽ ആഴ്ചയിൽ അഞ്ചു സർവീസുകൾ വീതവും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *