കുവൈത്തിൽ വേനൽക്കാലം ജൂൺ 7ന് ആരംഭിക്കും

വേനൽക്കാലത്തിന്റെ യഥാർത്ഥ ആരംഭമായി കണക്കാക്കപ്പെടുന്ന ‘തുറയ’ സീസൺ ജൂൺ 7 ന് കുവൈത്തിൽ ആരംഭിക്കുമെന്ന് അൽ-ഒജൈരി സയൻറിഫിക് സെന്റർ അറിയിച്ചു. ‘അൽ-ബതീൻ’ സീസൺ ഞായറാഴ്ച ആരംഭിച്ച് 13 ദിവസം നീണ്ടുനിൽക്കുമെന്ന് കേന്ദ്രം അറിയിപ്പ് നൽകി.

ഇത് ‘അൽ-കന്ന’ സീസണിന്റെ അവസാന ഘട്ടത്തെ അടയാളപ്പെടുത്തുന്നു. ‘അൽ-ബതീൻ’ സമയത്ത്, പകൽ സമയം 13 മണിക്കൂറും 47 മിനിറ്റും നീണ്ടുനിൽക്കും. സൂര്യാസ്തമയം വൈകുന്നേരം 6:38 വരെ വൈകും. രാത്രി സമയം കുറയുകയും താപനില 50°C-യോട് അടുക്കുന്നുണ്ടെങ്കിലും, വേനൽക്കാലത്തിന്റെ യഥാർത്ഥ തുടക്കമായി കണക്കാക്കപ്പെടുന്ന ‘തുറയ’ സീസൺ ജൂൺ 7 ന് ആരംഭിക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്.

Leave a Reply