കുവൈത്തിൽ മയ്യിത്ത് സംസ്‌കാര സമയക്രമം പരിഷ്‌കരിച്ചു

കുവൈത്തിൽ മയ്യിത്ത് സംസ്‌കാര സമയക്രമം പരിഷ്‌കരിച്ചു. റമദാൻ അവസാന പത്തിനെത്തുടർന്നാണ് കുവൈത്ത് മുനിസിപ്പാലിറ്റി സമയക്രമം പരിഷ്‌കരിച്ചത്. ഇശാ നമസ്‌കാരത്തിന് തൊട്ടുപിന്നാലെ മയ്യിത്ത് സംസ്‌കാരം അനുവദിക്കും.

നേരത്തെ തറാവീഹ് നമസ്‌കാരത്തിനുശേഷമായിരുന്നു മയ്യിത്ത് സംസ്‌കാര ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. മരിച്ചവരുടെയും ദുഃഖിതരുടെയും കുടുംബങ്ങൾക്ക് സൗകര്യം നൽകുന്നതിൻറെ ഭാഗമായാണ് പുയിയ സമയം നടപ്പിലാക്കിയതെന്ന് അധികൃതർ അറിയിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply