കുവൈത്തിൽ പ്രവാസികൾക്കുള്ള കുടുംബവിസ നിയമങ്ങൾ കർശനമാക്കി

കുവൈത്തിൽ പ്രവാസികൾക്കുളള കുടുംബ വിസ നിയമങ്ങൾ കർശനമാക്കി. അപേക്ഷകളിൽ നിരവധി ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. 800 ദീനാർ ശമ്പളം ഉള്ളവർക്കാണ് രാജ്യത്ത് കുടുംബ വിസ അനുവദിക്കുക. ഇതുപ്രകാരം വിസ നേടി കുടുംബത്തെ എത്തിച്ച പലർക്കും വരുമാനത്തിൽ കുറവുള്ളതായി കണ്ടെത്തി.

വിസ ചട്ടങ്ങൾ ലംഘിച്ച പ്രവാസികൾ ഒരു മാസത്തിനകം വിസ ചട്ടങ്ങളിൽ പറയുന്ന നിബന്ധനങ്ങൾ പാലിക്കാനോ അല്ലെങ്കിൽ കുടുംബങ്ങളെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയക്കാനോ കുവൈത്ത് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെന്റ് നിർദേശം നൽകി. കുടുംബ വിസ ലഭിച്ചശേഷം ജോലി മാറ്റങ്ങളും മറ്റും കാരണം ശമ്പളത്തിൽ കുറവുവന്നവരുമുണ്ട്.ഇത്തരം ചിലരെ ഡാറ്റ ക്രോസ്-വെരിഫിക്കേഷൻ ചെയ്യുന്ന ഓട്ടോമേറ്റഡ് സംവിധാനങ്ങൾ കണ്ടെത്തിയിരുന്നു.

ദേശീയതയോ വിദ്യാഭ്യാസ യോഗ്യതയോ പരിഗണിക്കാതെ എല്ലാ പ്രവാസികൾക്കും ശമ്പള വ്യവസ്ഥ പാലിക്കുന്നുണ്ടെങ്കിൽ കുടുംബ വിസക്ക് അപേക്ഷിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.രാജ്യത്ത് ദീർഘകാലമായി നിർത്തിവെച്ചിരുന്ന കുടുംബവിസ കഴിഞ്ഞ വർഷം ജനുവരിയിലാണ് പുനരാരംഭിച്ചത്.

Leave a Reply