മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ മാർച്ച് 30 നാണ് ഈദുൽ ഫിത്തർ വരുന്നതെങ്കിൽ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്ക് മൂന്നു ദിവസത്തെ അവധി നൽകാൻ കുവൈത്ത് മന്ത്രിസഭായോഗം തീരുമാനിച്ചു. 30, 31, 1 തീയതികളാവും ഇത്. രണ്ടാം തീയതി മുതൽ പ്രവൃത്തി ദിനമായിരിക്കും.
അതേസമയം മാർച്ച് 31-നാണ് മാസപിറവി കാണുന്നതെങ്കിൽ അഞ്ചുദിവസത്തെ അവധി അനുവദിച്ചിട്ടുണ്ട്. മാർച്ച് 30 മുതലാവും അവധി തുടങ്ങുക. 30, 31, ഏപ്രിൽ 1,2,3 കൂടാതെ, വാരാന്ത്യ അവധി കൂട്ടി ഏപ്രിൽ ആറാം തീയതിയാവും പ്രവൃത്തി ദിനം ആരംഭിക്കുക.. ആക്ടിങ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹിന്റെ നേതൃത്വത്തിൽ കൂടിയ മന്ത്രിസഭായോഗത്തിലാണ് തീരുമാനം.