കുവൈത്തിൽ പുതിയ ഗതാഗത നിയമം ഉടൻ പ്രാബല്യത്തിൽ. 1976-ലെ ഗതാഗത നിയമത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഈ മാസം 22ന് പ്രാബല്യത്തിലാകുക. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ബോധവൽക്കരണം നടത്തി വരുകയാണ് ആഭ്യന്തര മന്ത്രാലയം.
സുപ്രധാനമായ മാറ്റങ്ങൾ സാമൂഹ മാധ്യമങ്ങൾ വഴി മന്ത്രാലയം അറിയിക്കുന്നുണ്ട്. ഏപ്രിൽ 22 മുതൽ 12 കുറ്റങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാൻ ഏത് വിഭാഗത്തിലുള്ള പൊലീസിനും അനുമതി നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
- മദ്യം, ലഹരിമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് വസ്തുക്കളുടെ സ്വാധീനത്തിൽ മോട്ടോർ വാഹനം ഓടിക്കുക.
- മരണത്തിനോ, പരുക്കിനോ കാരണമാകുന്ന ഒരു വാഹനാപകടം
- റെഡ് സിഗ്‌നൽ ക്രോസ് ചെയ്യുക.
- ഒരു വ്യക്തിയുടെ സുരക്ഷയെ അപകടപ്പെടുത്തി, അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുക. വാഹനം നിർത്താൻ പൊലീസ് ഉദ്യോഗസ്ഥൻ നൽകുന്ന ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിൽ.
- നിശ്ചയിച്ചിരിക്കുന്ന വേഗത പരിധി കടന്ന് 50 കിലോമീറ്ററിൽ അധികം സ്പീഡിൽ വാഹനം ഓടിക്കുക.
- നിരേധിത പ്രദേശങ്ങളിൽ ബഗ്ഗികൾ പോലുള്ള വാഹനം ഓടിക്കുക.
- ട്രാഫിക് നിയമങ്ങൾ ലംഘിച്ച് പെർമിറ്റ് ഇല്ലാതെ പൊതു റോഡുകളിൽ മോട്ടോർ വാഹന മത്സരത്തിൽ പങ്കെടുക്കുക.
- അനുവദിച്ചിട്ടില്ലാത്ത ആവശ്യത്തിനായി ഒരു വാഹനം ഉപയോഗിക്കുക.
- ആവശ്യമായ പെർമിറ്റ് ഇല്ലാതെ ഫീസ് മേടിച്ച് യാത്രക്കാരെ(കള്ളടാക്സി) കൊണ്ടുപോകുക.
- അശ്രദ്ധമായി വാഹനമോടിക്കുക വഴി ഡ്രൈവർ, യാത്രക്കാർ അല്ലെങ്കിൽ മറ്റുള്ളവർക്കും അവരുടെ സ്വത്തിനും അപകടമുണ്ടാക്കുന്നത്.
- സാധുവായ ഡ്രൈവിങ് ലൈസൻസ് ഇല്ലാത്തത്. സസ്പെൻഡ് ചെയ്തതോ റദ്ദാക്കിയതോ ആയ ലൈസൻസ് ഉപയോഗിക്കുക.
- ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നൽകുന്ന ലൈസൻസ് നമ്പർ പ്ലേറ്റുകൾ ഇല്ലാതെ വാഹനം ഓടിക്കുക.
റോഡ് സുരക്ഷ വർധിപ്പിക്കാനും ഗതാഗത ലംഘനങ്ങൾക്കെതിരെ കർശന നടപടികൾ നടപ്പാക്കാനും ഈ ഭേദഗതി ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

