കുവൈത്തിൽ മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയിൽ വടക്കു പടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. ഇത് പൊടിക്കാറ്റിനും ചില പ്രദേശങ്ങളിൽ പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളിൽ ദൂരക്കാഴ്ച ആയിരം മീറ്ററിൽ താഴെയാകാനും കാരണമാകുമെന്ന് വകുപ്പ് ഡയറക്ടർ ധാരാർ അൽ അലി പറഞ്ഞു.
വരും ദിവസങ്ങളിലും ഇത് തുടരും. താപനില 47 ഉം 49 ഉം ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരാനും സാധ്യതയുണ്ട്. ഇത് ഇന്നും നാളെയും അത്യുഷ്ണത്തിന് കാരണമായേക്കും.കടൽ തിരമാലകൾ ആറടിയിൽ കൂടുതൽ ഉയർന്നേക്കുമെന്നും ധാരാർ അൽ അലി മുന്നറിയിപ്പു നൽകി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

