കുന്നംകുളം പെരുന്നാൾ ഫെബ്രുവരി ഒന്നിന്;ആഘോഷ പരിപാടികൾ നടൻ ആസിഫ് അലി ഉദ്ഘാടനം ചെയ്യും

പഴഞ്ഞിക്കാരൻ പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന കുന്നംകുളം പെരുന്നാൾ രണ്ടാം പതിപ്പ് ഫെബ്രുവരി ഒന്നിന് ദുബായിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഖിസൈസ് അമിറ്റി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പെരുന്നാൾ ആഘോഷം നടൻ ആസിഫ് അലി ഉദ്ഘാടനം ചെയ്യും.സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ഐ.എം. വിജയൻ, ബി.കെ. ഹരിനാരായണൻ എന്നിവർ ഉൾപ്പെടെ നിരവധി വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിക്ക് പെരുന്നാൾ കൊടികയറ്റത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. മേളങ്ങളുടെ അകമ്പടിയോടെ ഗജസംഗമം, പെരുന്നാൾ തലേക്കെട്ട് വെക്കൽ, മോഹനൻ വാരിയരുടെ നേതൃത്വത്തിൽ 51 കലാകാരൻമാരുടെ ചെണ്ട മേളം, ശിങ്കാരിമേളം, കൊട്ടിക്കയറ്റം ഇതിനുപുറമെ വൈകുന്നേരം വിനീത് ശ്രീനിവാസൻ ഷോ, സ്റ്റീഫൻ ദേവസ്സി ഷോ, സ്റ്റീഫൻ ദേവസ്സി സ്ഫടികം ഫ്യൂഷൻ, സ്ഫടികം രാഗദീപം ഫ്യൂഷൻ, രാഗദീപം ബാൻഡ്സെറ്റ് എന്നിവയും രാത്രി പത്തര മുതൽ ജെൻസി ഡിജെ തുടങ്ങിയവയാണ് പ്രധാനപരിപാടികൾ.

Leave a Reply