ഓൾഡ് ദോഹ പോർട്ടിനെ തണുപ്പിക്കാൻ ഓപൺ എയർ കൂളിങ് സിസ്റ്റം വരുന്നു

ഖത്തറിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ഓൾഡ് ദോഹ പോർട്ടിനെ തണുപ്പിക്കാൻ ഓപൺ എയർ കൂളിങ് സിസ്റ്റം വരുന്നു. കനത്ത ചൂട് കാലത്തും ഇവിടെയെത്തുന്നവരെ കൂളാക്കുകയാണ് ലക്ഷ്യം. ക്രൂയിസ് ടെർമിനലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഓൾഡ് ദോഹ പോർട്ട് സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമാണ്. മിനാ ഡിസ്ട്രിക്ടിലെ നടപ്പാതകളിലും വാട്ടർഫ്രണ്ടിലുമൊക്കെ നടക്കാനിറങ്ങുന്നവർക്ക് തണുപ്പ് പകരുന്ന രീതിയിലാണ് പുതിയ കൂളിങ് സംവിധാനം വരുന്നത്.

ഈ മാസം നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്ന ഓപൺ എയർ എ.സി നവംബറിൽ നടക്കുന്ന ഖത്തർ ബോട്ട് ഷോക്ക് മുമ്പായി പൂർത്തിയാക്കുമെന്ന് ഓൾഡ് േദാഹ പോർട്ട് അധികൃതർ അറിയിച്ചു. അടുത്ത വർഷത്തെ വേനൽകാലത്ത് പൂർണതോതിൽ പ്രവർത്തന ക്ഷമമാവും. ഖത്തറിലെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രമെന്ന നിലയിലും, ക്രൂയിസ് വിനോദ സഞ്ചാരികളെ വരവേൽക്കുന്ന തുറമുഖമെന്ന നിലയിൽ ഏറെ ശ്രദ്ധേയമാണ് ഈ വികസന പദ്ധതി. മിനി ഡിസ്ട്രിക്ടിലെ മുഴുവൻ നടപ്പാതയെയും ഉൾകൊണ്ടാണ് ഈ ഓപൺ എയർ കൂളിങ് സിസ്റ്റം പൂർത്തിയാക്കുക.

Leave a Reply