ഓപറേഷൻ സിന്ദൂറിന്റെ ഭാഗമായി നിലപാട് വിശദീകരിക്കാൻ ഇന്ത്യൻ സംഘം കുവൈത്തിലെത്തും. ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള നിഷികാന്ത് ദുബേ, പങ്ക്നൻ കൊന്യാക്, രേഖ ശർമ, അസദുദ്ദീൻ ഉവൈസി, നോമിനേറ്റഡ് എം.പി സത്നം സിങ് സന്ധു, ഗുലാം നബി ആസാദ്, ഹർഷ് ഷ്രിംഗ്ല എന്നിവരടങ്ങുന്ന സംഘമാണ് കുവൈത്തിലെത്തുക. ഈ മാസം 25ന് കുവൈത്തിലെത്തുന്ന സംഘം 27ന് തിരിച്ചുപോകും. സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിലേക്കായി നിയോഗിച്ച സംഘമാണിത്.
ഏഴ് ഗ്രൂപ്പുകളായി തിരിച്ച് 59 പേരടങ്ങുന്ന ഇന്ത്യൻ സംഘം 32 രാജ്യങ്ങൾ സന്ദർശിക്കുന്നുണ്ട്. മേയ് 21ന് യു.എ.ഇയിലേക്കുള്ള ആദ്യസംഘം പുറപ്പെടും. എം.പിമാരായ ബൈജയന്ത് പാണ്ഡ, രവിശങ്കർ പ്രസാദ്, സഞ്ജയ് കുമാർ ഝാ, ശ്രീകാന്ത് ഏക്‌നാഥ് ഷിൻഡെ, ശശി തരൂർ, കനിമൊഴി, സുപ്രിയ സുലെ എന്നിവരാണ് ഓരോ സംഘത്തെയും നയിക്കുന്നത്. കേരളത്തിൽനിന്നുള്ള എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ജോൺ ബ്രിട്ടാസ് എന്നിവരും സംഘത്തിലുണ്ട്.