ഒമാൻ കടലിൽ കപ്പലുകൾ തമ്മിൽ കൂട്ടിയിടിച്ചു. ആടാലിൻ എണ്ണക്കപ്പലും മറ്റൊരു കപ്പലുമായാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ എണ്ണ ടാങ്കറിന് തീ പിടിച്ചതായാണ് വിവരം.
എണ്ണക്കപ്പലിലെ ഇരുപത്തിനാല് ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇയുടെ നാഷണൽ ഗാർഡിന്റെ കോസ്റ്റ് ഗാർഡ് വിഭാഗം സ്ഥിരീകരിച്ചു. ഒമാൻ ഉൾക്കടലിൽ യുഎഇ തീരത്ത് നിന്ന് 24 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം നടന്നത്.