ഒമാനിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത

ഒമാനിലെ ഭൂരിഭാഗം ഗവർണറേറ്റുകളിലും ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മെയ് 29 വരെയായിരിക്കും കാറ്റിന്റെ സ്വാധീനം കൂടുതലായി അനുഭവപ്പെടുക. ഇത് ദൂരക്കാഴ്ച കുറയാനും ഉയർന്ന കടൽ തിരമാലകൾക്കും കാരണമാകുമെന്നും അധികൃതർ അറിയിച്ചു.

മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ട്. ഒമാൻ തീരങ്ങളിൽ രണ്ട് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയർന്നേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Leave a Reply