ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂൺ 5 വ്യാഴം മുതൽ 9 തിങ്കൾ വരെ സർക്കാർ സ്വകാര്യ മേഖലയിൽ അവധിയായിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചുഅവധി പ്രഖ്യാപനം എത്തിയതോടെ ഒമാനിലെ സ്വദേശികളും പ്രവാസി സമൂഹവും ആഘോഷത്തിലേക്കും യാത്രകൾക്കുമുള്ള മുന്നൊരുക്കങ്ങളിലെക്ക് കടക്കും. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അവധി ദിനങ്ങൾ കുറവായതിനാൽ ഉയർന്ന ടിക്കറ്റ് തുക നൽകി പെരുന്നാൾ കൂടാൻ നാട്ടിലേക്ക് പറക്കുന്ന പ്രവാസികൾ കുറയും.ജൂൺ 10 മുതൽ പ്രവർത്തി ദിനങ്ങൾ പുനഃരാരംഭിക്കും. ജൂൺ ആറിനാണ് ഒമാനിൽ ബലി പെരുന്നാൾ.