ഒമാനിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പരിസ്ഥിതി സൗഹൃദ നമ്പർ പ്ലേറ്റുകൾ

ഒമാനിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി പുതിയ നമ്പർ പ്ലേറ്റുകൾ നിലവിൽ വന്നു. പുതിയ സംവിധാനം അനുസരിച്ച്, സ്വകാര്യ ഇലക്ട്രിക് വാഹനങ്ങളിൽ കറുത്ത അക്ഷരങ്ങളുള്ള മഞ്ഞ പ്ലേറ്റുകൾ ആയിരിക്കും ഉണ്ടാകുക. വാണിജ്യ, ടാക്‌സി, വാടക ഇലക്ട്രിക് വാഹനങ്ങളിൽ വെളുത്ത അക്ഷരങ്ങളുളള ചുവന്ന പ്ലേറ്റുകളുമായിരിരിക്കും.

പൊതു റോഡുകളിൽ ഉപയോഗിക്കാൻ അനുവാദമില്ലാത്ത ഇലക്ട്രിക് വാഹനങ്ങൾ ഉദാഹരണത്തിന്, സ്വകാര്യ/വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവയ്ക്ക് വെള്ള അക്ഷരങ്ങളുള്ള കറുത്ത നമ്പർ പ്ലേറ്റുകളായിരിക്കും ഉണ്ടാകുക. ഈ മൂന്ന് തരം പ്ലേറ്റുകളിലും ‘EV’ ചിഹ്നവും അറബിയിൽ ‘ഒമാൻ’ എന്നും രേഖപ്പെടുത്തിയിരിക്കും.

പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് റോയൽ ഒമാൻ പോലീസ് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. എല്ലാ ഇലക്ട്രിക് വാഹന ഉടമകളും പുതിയ അപ്‌ഡേഷൻ ശ്രദ്ധിക്കണമെന്ന് ആർ.ഒ.പി ആവശ്യപ്പെട്ടു.

Leave a Reply