ഒമാനിലെ ഹഫീത് റെയിൽ ബ്രസീലിലെ മുൻനിര ഇരുമ്പയിര് ഉത്പാദകരുമായി കരാർ ഒപ്പുവച്ചു

ഒമാനിലെ ഹഫീത് റെയിൽ, ബ്രസീലിലെ മുൻനിര ഇരുമ്പയിര് ഉത്പാദകരുമായി കരാർ ഒപ്പുവച്ചു. റെയിൽ ശൃംഖല ഉപയോഗപ്പെടുത്തി ചരക്ക് സംവിധാനം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള തന്ത്രപരമായ സഹകരണമാണ് കരാർ.

ഉയർന്ന നിലവാരമുള്ള ഇരുമ്പയിര് ഉൽപാദനത്തിൽ വൈദഗ്ദ്ധ്യം നേടിയിട്ടുള്ള കമ്പനിയായ ഇറ്റാമിനാസുമായാണ് ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയുടെ ഒമാനിലെ ഡെവലപ്പറായ ഹഫീത് റെയിൽ കരാർ ഒപ്പിട്ടത്. നിലവിലെ കമ്പനിയുടെ വാർഷിക ഉൽപാദന ശേഷി 6.5 ദശലക്ഷം ടൺ ആണ് ബ്രസീലിലെ സുഡെറ്റ് തുറമുഖം വഴി ഉൽപാദനത്തിന്റെ ഒരു പ്രധാന ഭാഗം മിഡിൽ ഈസ്റ്റിലേക്ക് കയറ്റുമതി ചെയ്യാനുള്ള കമ്പനിയുടെ ഉദ്ദേശത്തെ അനുകൂലമാക്കുകയാണ് കരാറിന്റെ ലക്ഷ്യം.

സുഹാർ തുറമുഖത്തിന്റെ ഇരുമ്പയിര് ഇറക്കുമതി ചെയ്യുന്നതിലും സംസ്‌കരിക്കുന്നതിലുമുള്ള നിർണായക പങ്ക് പ്രയോജനപ്പെടുത്തും. ഈ സംരംഭം ലോജിസ്റ്റിക് പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയും ഇരു രാജ്യങ്ങളിലെയും ഇരുമ്പ്, ഉരുക്ക് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. വിശ്വസനീയവും കാര്യക്ഷമവുമായ ഗതാഗത ശൃംഖല വികസിപ്പിക്കുക എന്നതും ഈ സഹകരണത്തിന്റെ ലക്ഷ്യമാണ്. അതേസമയം, ഒമാനിലെ സുഹാറിനെയും യു.എ.ഇയിലെ അബൂദബിയെയും ബന്ധിപ്പിക്കുന്ന ഹഫീത്ത് റെയിലിന്റെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നോട്ട് പോകുകയാണ്.

Leave a Reply