ഏറ്റവുംവലിയ എഐ ഡേറ്റാ സെന്റർ അബുദാബിയിൽ വരുന്നു

ലോകത്തിലെ ഏറ്റവും വലിയ നിർമിതബുദ്ധി (എഐ) ഡേറ്റാ സെന്റർ അബുദാബിയിൽ നിർമിക്കുമെന്ന് നിർമിതബുദ്ധി കമ്പനിയായ ഓപ്പൺ എഐ അറിയിച്ചു. ലോകത്തിലെ പ്രധാന രാജ്യങ്ങളിലേക്ക് എഐ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്.

ഏകദേശം 10 ചതുരശ്ര മൈൽ വിസ്തൃതിയിലാണ് ഡേറ്റാ സെന്റർ നിർമിക്കുക. യുഎഇയും അമേരിക്കയും തമ്മിലുള്ള എഐ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ പദ്ധതി നിർണായകമാകും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുഎഇ സന്ദർശനത്തിന്റെ ഭാഗമായി രൂപപ്പെട്ട സഹകരണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംരംഭം പ്രഖ്യാപിച്ചത്. എഐയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നേതൃപരമായ പങ്കുവഹിക്കുകയാണ് യുഎഇയുടെ ലക്ഷ്യം.

Leave a Reply