എൻജിൻ ഓഫാക്കാതെ വാഹനത്തിൽ നിന്ന് ഇറങ്ങിയാൽ 500 ദിർഹം പിഴ

എൻജിൻ ഓഫാക്കാതെ വാഹനത്തിൽ നിന്നിറങ്ങിപ്പോയാൽ 500 ദിർഹം പിഴയിടുമെന്ന് അബൂദബി പൊലീസ്. പെട്രോൾ സ്റ്റേഷനുകൾ, എ.ടി.എമ്മുകൾ, പള്ളികൾ തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ എത്തുന്നവർ വാഹനത്തിൻറെ എൻജിൻ ഓഫാക്കാതെ ഇറങ്ങിപ്പോവുന്ന രീതികൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് മുന്നറിയിപ്പ്.

ആവശ്യം പെട്ടെന്ന് കഴിയുമെന്നതിനാൽ വാഹനത്തിൻറെ എൻജിൻ ഓഫാക്കേണ്ടതില്ലെന്ന ചിന്തയിലാണ് ഇത്തരം നടപടികൾ തുടരുന്നത്. ഇത്തരം സാഹചര്യങ്ങളിൽ വാഹനം മോഷ്ടിക്കപ്പെടാനോ വാഹനത്തിന് തീ പിടിക്കാനോ അടക്കമുള്ള സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

പാർക്ക് ചെയ്യാൻ വിലക്കുള്ള ഇടങ്ങളിലും വാഹനം നിർത്തരുത്. റോഡിൽ വാഹനം നിർത്തേണ്ട നിർബന്ധിത സാഹചര്യമുണ്ടായാൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണം.

Leave a Reply