എയർ ഇന്ത്യ എക്‌സ്പ്രസിനും എയർ ഏഷ്യ ഇന്ത്യക്കും ഒറ്റ റിസർവേഷൻ സംവിധാനം ആരംഭിച്ചു

എയർ ഇന്ത്യ എക്‌സ് പ്രസിനും എയർ ഏഷ്യ ഇന്ത്യയും ഏകീകൃത റിസർവേഷൻ സംവിധാനം( single reservation system) ആരംഭിച്ചു. ഒരു വെബ്‌സൈറ്റ് വഴി യാത്രക്കാർക്ക് രണ്ട് വിമാനക്കമ്പനികളുടെയും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്‌സ് പ്രസിൽ ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ആവിഷ്‌കരിച്ചത്. തിങ്കളാഴ്ചയാണ് airindiaexpress.com എന്ന ഏകീകൃത വെബ്‌സൈറ്റ്, റിസർവേഷൻ സംവിധാനം, സമൂഹ മാധ്യമ അക്കൗണ്ട്, കസ്റ്റമർ സപ്പോർട്ട് എന്നിവ നിലവിൽ വന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply