ഇന്ന് വൈകീട്ട് ജുമൈറ ബീച്ചിലേക്ക് പൊതുജനങ്ങളെ ക്ഷണിച്ച് ദുബായ് പോലീസ്

ജുമൈറായിലെ കൈറ്റ് ബീച്ചിലേക്ക് പൊതുജനങ്ങളെ ക്ഷണിച്ചുകൊണ്ട് ദുബായ് പോലീസ്. ഇന്ന് വൈകീട്ട് 5 മണി മുതൽ ദുബായ് ജുമൈറ കൈറ്റ് ബീച്ചിൽ സംഗീത ബാൻഡുകളും വിനോദ പരിപാടികളും, കായിക മത്സരങ്ങളുമടക്കം നിരവധി വിനോദ പരിപാടികൾ ദുബായ് പോലീസ് സംഘടിപ്പിക്കുകയാണ്‌. ഒരു ദിവസത്തെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പൊതുജനങ്ങളെ ദുബായ് പോലീസ് ക്ഷണിക്കുന്നു.ജുമൈറയിലെ സാൾട്ട് റെസ്റ്റോറന്റിന് പുറകിലുള്ള കൈറ്റ് ബീച്ചിൽ ഇന്ന് വൈകിട്ട് 5 മുതൽ 6.30 വരെ നടക്കുന്ന പരിപാടിയിൽ ദുബായ് പോലീസിന്റെ പ്രസിദ്ധമായ സൂപ്പർകാറുകളുടെ പ്രദർശനവും ഉണ്ടായിരിക്കും. കൂടാതെ കുടുംബങ്ങൾക്കായി പോലീസ് സംഘടിപ്പിക്കുന്ന നിരവധി ആവേശകരമായ വിനോദപ്രവർത്തനങ്ങളും അതോടൊപ്പം ആകർഷകമായ സമ്മാനങ്ങളും വിതരണനം ചെയ്യും. പൊതുജനങ്ങൾക്കായ് നടത്തുന്ന ഈ പരിപാടിയിൽ ആളുകൾക്ക് അഭിവാദ്യം അർപ്പിക്കാൻ പോലീസിന്റെ K9 യൂണിറ്റും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *