ആപ്സ് ചാമ്പ്യൻഷിപ്പിൽ മലയാളി പെൺകുട്ടിക്ക്​ 1.28 കോടി രൂപയുടെ സമ്മാനം

ദുബൈ ചേംബർ ഓഫ് ഡിജിറ്റൽ ഇകോണമി സംഘടിപ്പിച്ച ‘ക്രിയേറ്റ് ആപ്സ് ചാമ്പ്യൻഷിപ്പി’ൽ ഒന്നാം സമ്മാനം നേടി കൊല്ലം സ്വദേശി സുൽത്താന സഫീർ. ഒന്നര ലക്ഷം യു.എസ് ഡോളറിന്‍റെ (ഏകദേശം 1.28 കോടി ഇന്ത്യൻ രൂപ) പുരസ്കാരമാണ് സുൽത്താന സ്വന്തമാക്കിയത്. ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിൽ നിന്ന് ഇവർ പുരസ്കാരം സ്വീകരിച്ചു.

132 രാഷ്ട്രങ്ങളിൽ നിന്നുള്ള 4710 മത്സരാർഥികളിൽ നിന്നാണ് കൊല്ലത്തുകാരി ഒന്നാം സമ്മാനം സ്വന്തമാക്കിയത്. 12 എൻട്രികളാണ് ഫൈനൽ റൗണ്ടിൽ ഉണ്ടായിരുന്നത്. നാല്​ വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരം. ഇതിൽ ബെസ്റ്റ് യൂത്ത് മെയ്ഡ് ആപ് പുരസ്കാരമാണ് സുൽത്താന നേടിയത്.

ഫുജൈറയിൽ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന സഫീറിന്‍റെയും റീജയുടെയും മകളാണ്. ഇക്കഴിഞ്ഞ മാർച്ചിലാണ്​ ശൈഖ്​ ഹംദാൻ ചാമ്പ്യൻഷിപ്പ്​ പ്രഖ്യാപിച്ചത്​. കഴിഞ്ഞ വർഷം 1100 എൻട്രികളാണ്​ ലഭിച്ചിരുന്നത്​. ഇത്തവണ 328 ശതമാനം വർധനവാണ്​ എൻട്രികളിലുണ്ടായത്​.

Leave a Reply