മസ്‌കത്തിൽ നടന്നുകൊണ്ടിരിക്കുന്ന അൽ ഖുവൈർ കോറിഡോർ വികസന പദ്ധതിയുടെ ഭാഗമായി, സുൽത്താൻ ഖാബൂസ് സ്ട്രീറ്റിനോട് ചേർന്നുള്ള സർവിസ് റോഡ് ഘട്ടം ഘട്ടമായി അടച്ചിടുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ശനിയാഴ്ച രാവിലെ ആരംഭിച്ച് ഞായറാഴ്ച വരെയാണ് ആദ്യ ഘട്ടത്തിൽ അടച്ചിടുക. പിന്നീട് തിങ്കളാഴ്ച രാവിലെ മുതൽ ശനിയാഴ്ച രാവിലെ വരെയും അടച്ചിടൽ തുടരും.
ബൗഷറിലെ വിലായത്തിലെ അൽ ഖുവൈർ കോറിഡോർ വികസന പദ്ധതിയുടെ കീഴിലുള്ള അടിസ്ഥാന സൗകര്യ വികസന ശ്രമങ്ങളുടെ ഭാഗമാണ് റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് അൽ ഖുവൈർ സ്ട്രീറ്റ് അടച്ചിടുന്നതെന്ന് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു. പ്രദേശത്തെ ഗതാഗത സഞ്ചാരവും കണക്ടിവിറ്റിയും മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.