അൽബർഷ മാളിൽ സിറ്റി ചെക്ക്-ഇൻ തുറന്ന് എയർ അറേബ്യ

എയർ അറേബ്യയുടെ പുതിയ സിറ്റി ചെക്ക്-ഇൻ സേവനം ദുബായിലെ അൽബർഷ മാളിലും ആരംഭിച്ചു. ദുബായിൽ എയർഅറേബ്യയുടെ രണ്ടാമത്തെ സിറ്റി ചെക്ക്-ഇൻ ആണിത്. വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂർ മുതൽ 8 മണിക്കൂർ മുൻപു വരെ ഇവിടെ ലഗേജ് നൽകി ബോർഡിങ് പാസ് എടുക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ ചെക്ക്-ഇൻ കൗണ്ടറിൽ കാത്തുനിൽക്കാതെ നേരെ എമിഗ്രേഷനിലേക്ക് പോകാൻ സാധിക്കും.

ഇതോടെ യുഎഇയിൽ എയർ അറേബ്യക്ക് 14 സിറ്റി ചെക്ക്-ഇൻ ശൃംഖലകളായി. പുതിയ സിറ്റി ചെക്ക്-ഇൻ സൗകര്യം ഷാർജ, അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽനിന്നുള്ള യാത്രക്കാർക്ക് ഒരുപോലെ സഹായകമാകും.

ഒരു യാത്രക്കാരന് 20 ദിർഹമാണ് സേവന നിരക്ക്. ദിവസേന രാവിലെ 10 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും. അധിക ബാഗേജ് അലവൻസ്, സീറ്റ് തിരഞ്ഞെടുക്കൽ തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. വിമാനത്താവളത്തിലെ അവധിക്കാല തിരക്ക് ഒഴിവാക്കാനും സിറ്റി ചെക്ക്-ഇൻ പ്രയോജനപ്പെടുത്താം.

Leave a Reply