അൽജീരിയയിൽ എണ്ണപര്യവേക്ഷണവുമായി ഖത്തർ എനർജി

അൽജീരിയിൽ എണ്ണ പര്യവേക്ഷണത്തിനുള്ള അവകാശം സ്വന്തമാക്കി ഖത്തർ എനർജി. കിഴക്കൻ അൽജീരിയയിലെ അഹാറ ബ്ലോക്കിലാണ് ഖത്തർ എനർജി അടങ്ങുന്ന കൺസോർട്ട്യം എണ്ണ പര്യവേക്ഷണത്തിനുള്ള പുതിയ അവകാശം സ്വന്തമാക്കിയത്.ടോട്ടൽ എനർജീസ്, അൽജീരിയയുടെ ദേശീയ എണ്ണക്കമ്പനിയായ സൊനട്രാക്ക് ഖത്തർ എനർജി എന്നിവരടങ്ങുന്ന കൺസോർട്ട്യമാണ് അഹാറ ബ്ലോക്കിൽ പര്യവേക്ഷണത്തിനുള്ള ലൈസൻസ് നേടിയത്. പര്യവേക്ഷണത്തിനൊപ്പം ഉൽപാദനത്തിനുള്ള അവകാശവും കൺസോർട്ട്യത്തിനുണ്ട്.

ഖത്തർ എനർജിക്കും ടോട്ടൽ എനർജീസിനും 24.5 ശതമാനം വീതവും സൊനട്രാക്കിന് 51 ശതമാനം ഓഹരിയുമാണുള്ളത്. അൽജീരിയയുടെ കിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന അഹാറ ബ്ലോക്കിന് 14,900 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്.

ഇത് പൂർണമായും കരമേഖലയാണ്. നമീബിയ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക തുടങ്ങി ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ സ്വാധീനമുള്ള ഖത്തർ എനർജിയുടെ അൽജീരിയയിലെ ആദ്യ പ്രോജക്ടാണിത്.ആഫ്രിക്കൻ വൻകരയിലെ സാന്നിധ്യം വർധിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅ്ദ് ശരീദ അൽ കഅ്ബി പ്രതികരിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply