അബുദാബി ബട്ടർഫ്ലൈ ഗാർഡൻസ് സെപ്റ്റംബറിൽ തുറക്കും

എമിറേറ്റിലെ ആദ്യത്തെ ചിത്രശലഭസങ്കേതമായ അബുദാബി ബട്ടർഫ്ലൈ ഗാർഡൻസ് ഈ വർഷം സെപ്റ്റംബറിൽ പ്രവർത്തനമാരംഭിക്കും. അൽ ഖാനയിലെ ദ നാഷണൽ അക്വേറിയത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന ബട്ടർഫ്ലൈ ഗാർഡൻസിൽ 10,000-ത്തിലേറെ ചിത്രശലഭങ്ങളുണ്ടാകും.

എമിറേറ്റിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് പുതിയ ആകർഷണം മുതൽക്കൂട്ടാകും. ഏഷ്യ, അമേരിക്ക എന്നിങ്ങനെ രണ്ട് സോണുകളിലായി കാലാവസ്ഥാ നിയന്ത്രിത ബയോ-ഡോമുകളിലാണ് ചിത്രശലഭങ്ങൾക്കായി ആവാസവ്യവസ്ഥയൊരുക്കിയത്.

ഒട്ടേറെ അപൂർവയിനങ്ങളിലുള്ള ചിത്രശലങ്ങളോടൊപ്പം പൂന്തോട്ടങ്ങളിലെ കാഴ്ചകൾ ആസ്വദിച്ച് നടക്കാനുള്ള അവസരമാണ് പുതിയ വിനോദകേന്ദ്രം സന്ദർശകർക്ക് വാഗ്ദാനംചെയ്യുന്നത്.

വൈവിധ്യമാർന്ന ചിത്രശലഭങ്ങൾക്ക് സ്വാഭാവിക ആവാസവ്യവസ്ഥയൊരുക്കുന്നതിനാണ് പ്രാധാന്യം നൽകിയതെന്ന് ബട്ടർഫ്ലൈ ഗാർഡൻസ് ജനറൽ മാനേജർ പോൾ ഹാമിൽട്ടൺ പറഞ്ഞു. പരിസ്ഥിതിസംരക്ഷണത്തിന്റെ മാതൃകയായി ഗാർഡൻസ് നിലകൊള്ളും. സന്ദർശകർക്കായി ഒട്ടേറെ വിനോദ, വിദ്യാഭ്യാസ പ്രവർത്തനങ്ങളും ഇവിടെ സംഘടിപ്പിക്കും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply