അഫ്രീദിക്ക് ദുബായിൽ മലയാളി സംഘടനയുടെ സ്വീകരണം; പ്രതിഷേധം ശക്തം

ഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയെ പരിഹസിച്ച പാകിസ്ഥാൻ മുൻ ക്രിക്കറ്റർ ഷാഹിദ് അഫ്രീദിയും ഉമർ ഗുല്ലും ദുബായിലെ മലയാളി സംഘടനയുടെ ചടങ്ങിൽ അതിഥികളായി. മേയ് 25ന്, കൊച്ചിൻ യൂണിവേഴ്സിറ്റി ബിടെക് അലുമ്‌നി അസോസിയേഷൻ സംഘടിപ്പിച്ച ‘ഓർമചുവടുകൾ 2025’ എന്ന പരിപാടിയിലാണ് അഫ്രീദി അതിഥിയായി എത്തിയത്.

പരിപാടിയിൽ അഫ്രീദിയും ഗുലും കേരളത്തെ പ്രശംസിച്ചും, ഭക്ഷണ സംസ്‌കാരത്തെക്കുറിച്ച് അഭിപ്രായപ്പെട്ടും സംസാരിച്ച ദൃശ്യങ്ങൾ വൈറലായി. എന്നാൽ പഹൽഗാം ആക്രമണത്തിന് തൊട്ടുപിന്നാലെ’ ഒരു പടക്കം പൊട്ടിയാൽ പോലും ഇന്ത്യ പാകിസ്താനെ കുറ്റപ്പെടുത്തുന്നുവെന്ന് അഫ്രീദി കളിയാക്കിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യ തന്നെയാണെന്നായിരുന്നു ഷാഹിദ് അഫ്രീദി ആരോപിച്ചിരുന്നു.ഇന്ത്യക്കെതിരായ അഫ്രീദിയുടെ മുൻപരാമർശങ്ങൾ
തുടർന്ന്, ഈ സ്വീകരണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ ഉയരുകയാണ്.

Leave a Reply