റസിഡൻഷ്യൽ കെട്ടിടങ്ങളിലെ മുറികൾ അനധികൃതമായി പങ്കിടുന്നതിനെതിരെയും മാറ്റങ്ങൾ വരുത്തുന്നതിനെതിരെയും കർശന നടപടിയുമായി ദുബൈ മുനിസിപ്പാലിറ്റി.
ഒരു മുറിയിൽ തന്നെ നിരവധി പേരെ അനുവദിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും അപകട ഭീഷണിയും ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം അനധികൃത നടപടികൾക്കെതിരെ കർശന പരിശോധനയുമായി ദുബൈ മുനിസിപ്പാലിറ്റി രംഗത്തെത്തിയത്.
നഗരത്തിൻറെ വിവിധ ഭാഗങ്ങളിൽ മുനിസിപ്പാലിറ്റി പരിശോധന നടത്തുകയും നടപടിയെടുക്കുകയും ചെയ്തു. ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെൻറ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് എന്ന് വകുപ്പുകളുടെ സഹകരണത്തോടെയാണ് ഫീൽഡ് പരിശോധന ദുബൈ മുനിസിപ്പാലിറ്റി നടത്തിയത്.അൽ റിഗ്ഗ, അൽ മുറാഖബാത്ത്, അൽ ബർഷ, അൽ സത്‌വ, അൽ റിഫ തുടങ്ങി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഭാഗങ്ങളിലായിരുന്നു പരിശോധന. പരിശോധനക്ക് മുന്നോടിയായി ഇത്തരം സ്ഥലങ്ങളിലെ കെട്ടിട ഉടമകൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.