അടുത്ത ഹജ്ജ് സീസൺ മുന്നൊരുക്കം ഇന്ന് മുതൽ; ആഭ്യന്തര മന്ത്രി

2026-ലെ ഹജ്ജ് സീസൺ ഒരുക്കം ജൂൺ 10 ചൊവ്വാഴ്ച (ദുൽഹജ്ജ് 14) മുതൽ ആരംഭിക്കുമെന്ന് സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ സഊദ് അറിയിച്ചു

ഈദുൽ അദ്ഹ, ഹജ്ജ് സീസൺ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയ അവസരത്തിൽ വിവിധ സുരക്ഷ, സൈനിക രംഗങ്ങളിൽനിന്ന് ഹജ്ജ് സുരക്ഷ പദ്ധതികൾ നടപ്പാക്കുന്നതിൽ പങ്കെടുത്തവർക്ക് സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും അഭിനന്ദനങ്ങളും അറിയിച്ചു.

ഹജ്ജ്’പദ്ധതികളുടെ വിജയം ഭരണകൂടം വിവിധ വകുപ്പുകൾക്കിടയിലും വിഭവസമാഹരണത്തിലും നടത്തിയ ഏകോപന ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്. മുൻകൂട്ടിയുള്ള ആസൂത്രണം, ഫലപ്രദമായ നട പ്പാക്കൽ, സാങ്കേതികവിദ്യയുടെ ഉപയോഗം, തീർഥാടകരിൽനിന്നും ഹജ്ജ് ദൗത്യങ്ങളിൽനിന്നുമുള്ള സഹകരണവും അവബോധവും എന്നിവ വിജയകരവും സംഘടിതവുമായ ഹജ്ജ് സീസണിന്റെ നടത്തിപ്പിന് സഹായിച്ചതായിയും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി.

തീർഥാടകരെ സേവിക്കുന്നതിൽ എല്ലാ വകുപ്പുകളും അവരുടേതായ പങ്ക് വഹിച്ചു. ആരോഗ്യ മേഖല ഗുണനിലവാരമുള്ള സേവനങ്ങൾ നൽകി, പൊതുസേവനങ്ങൾ ഉയർന്ന കാര്യക്ഷമതയോടെ നൽകി, നിർദ്ദിഷ്ട സമയക്രമങ്ങളും കൃത്യമായ സംഘാ ടനവും അനുസരിച്ച് സുഗമമായ ചലനവും ഗതാഗതവും ഉറപ്പാക്കി, ഇതെല്ലാം ഹജ്ജിന്റെ കാര്യക്ഷമമായ സംഘാടനത്തിന് കാരണമായെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു

Leave a Reply