അജ്മാനും റാസൽഖൈമയും പൊതുമേഖലയിൽ നാല് ദിവസത്തെ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂൺ 5 മുതൽ 8 വരെയാണ് അവധി. ജൂൺ 5-ന് അറഫദിനത്തിൽ ആരംഭിക്കുന്ന അവധി 8 വരെ തുടരും. ബന്ധപ്പെട്ട എമിറേറ്റുകളുടെ മനുഷ്യ വിഭവശേഷി വകുപ്പുകൾ ആണ് ഇക്കാര്യം അറിയിച്ചത്.
ദുബായ്, ഷാർജ സർക്കാരും ഇതേ രീതിയിലുള്ള അവധി പ്രഖ്യാപനം നേരത്തെ നടത്തിയിട്ടുണ്ട്. ഔദ്യോഗിക സേവനങ്ങൾ ജൂൺ 9 ന് പുനരാരംഭിക്കും. അതേസമയം, ഫെഡറൽ അതിറിറ്റി ഓഫ് ഹ്യൂമൻ റിസോഴ്‌സസും യുഎഇ സർക്കാർ ജീവനക്കാർക്ക് ബലിപെരുന്നാളിന് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

