
വിനോദ സഞ്ചാര വികസനം ; കുവൈത്ത് നിയമപരിഷ്കാരത്തിലേക്ക്
വിനോദസഞ്ചാരവും നിക്ഷേപവും സാമ്പത്തിക വളർച്ചയും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് കുവൈത്ത് നിയമ പരിഷ്കാരത്തിനൊരുങ്ങുന്നു. പുതിയ നിയമത്തിൽ ഉൾപ്പെടുത്തേണ്ട വ്യവസ്ഥകൾ സംബന്ധിച്ചും ഊന്നലുകൾ സംബന്ധിച്ചും വിവിധ മന്ത്രാലയങ്ങളോടും സർക്കാർ വകുപ്പുകളോടും നിർദേശം ക്ഷണിച്ചു. പത്തുദിവസത്തിനകം നിർദേശങ്ങൾ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 38 ആർട്ടിക്കിളുള്ള കരടുനിയമം ഇതുമായി ബന്ധപ്പെട്ട് തയാറാക്കിയിട്ടുണ്ട്. വിനോദ സഞ്ചാര പദ്ധതികളിൽ സ്വകാര്യ മേഖലക്ക് പങ്കാളിത്തം വർധിപ്പിക്കാനുള്ള നടപടികൾ കരടുനിയമത്തിൽ പ്രതിപാദിക്കുന്നു. മൂലധനം ആകർഷിക്കുന്ന, ടൂറിസം പദ്ധതികളും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്ന ആധുനിക ടൂറിസം വികസന മാതൃക രൂപപ്പെടുത്താനാണ് രാജ്യം ശ്രമിക്കുന്നത്….