റേഡിയോ കേരളം 1476 എ എം പ്രവാസി മലയാളികൾക്കായി ഒരുക്കിയിരിക്കുന്ന പ്രതീമാകാത്മക തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് – പഞ്ചായത്ത് ഗ്യാലപ്പ് പോൾ ഇന്നും നാളെയും ദുബായിൽ നടക്കും. ദുബായ് അമിറ്റി സ്കൂളിൽ നടക്കുന്ന കേരളോത്സവത്തിലാണു പഞ്ചായത്ത് ഗ്യാലപ്പ് പോൾ വഴി കേരളത്തിലെ ഓരോ വാർഡിലെയും സ്ഥാനാർത്ഥികൾക്ക് വോട്ട് രേഖപ്പെടുത്താനാവുക .
റേഡിയോ കേരളം സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴിയും ഈ ദിവസങ്ങളിൽ വോട്ടെടുപ്പിൽ പങ്ക് ചേരാം . തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്ന ഡിസംബർ 11 നു ശേഷം തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. ഡിസംബർ 13 നാണു കേരളത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരിക .
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

