ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ഡിസംബർ 4, 5 തീയതികളിൽ ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ വെച്ച് സംഘടിപ്പിക്കുന്ന QIAF-DLF ലിറ്ററേച്ചർ ഫെസ്റ്റിന്റെ പോസ്റ്റർ പ്രകാശനം നടന്നു. ദ്വിദിന സാഹിത്യശില്പശാലയും സാംസ്കാരിക സദസ്സും ഗസൽ-ഖവാലി സംഗീത സായാഹ്നവുമടക്കം വിവിധ സെഷനുകൾ അടങ്ങുന്നതാണ് ഡി ഏൽ എഫ്-2025. മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ കെ. സച്ചിദാനന്ദൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ സാഹിത്യാധ്യാപകനും നോവലിസ്റ്റും ഭാഷാവിദഗ്‌ദനായ ഡോ.അശോക് ഡിക്രൂസ്, കവിയും വിവർത്തകനും അധ്യാപകനുമായ കെ.ടി.സൂപ്പി, മലയാളത്തിലെ ശ്രദ്ധേയയായ നോവലിസ്റ്റ് ഷീല ടോമി എന്നിവരും ഫെസ്റ്റിൽ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും.സമാപനത്തോടനുബന്ധിച്ച് കേരളത്തിലെ പ്രശസ്ത ഗസൽ-ഖവാലി ഗായക സംഘമായ സമീർ ബിൻസി, ഇമാം മജ്‍ബൂർ ടീമിന്റെ ലൈവ് സംഗീതസായാഹ്‌നവും അരങ്ങേറും. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് qiafdlf2025@gmail.com എന്ന ഇമെയിലിലോ 3332 4499, 5039 0307 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

